Monday, July 27, 2009

എനിക്കായി മാത്രം.....
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
ചിരിക്കരുത്
നിന്‍റെ ചിരിയുടെയലയില്‍
കണ്ണാടിച്ചില്ല് തകര്‍ന്നുപോകും.
സഖീ,
നീയൊരിക്കലും കണ്ണാടി നോക്കി
കരയരുതതിന്‍ താപത്തില്‍
കണ്ണാടിയുരുകിയൊലിച്ചുപോകും.

നിന്‍റെ ചിരിയും തേങ്ങലും
കാണാന്‍ കരുത്ത്
എന്റെ കണ്ണുകള്‍ക്കു മാത്രം

നിന്റെ ചിരിയുടെയലകളും
കണ്ണീരിന്റെ താപവും
എനിക്കായി മാത്രം
തന്നീടുക.

No comments:

Post a Comment